കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് വകുപ്പിൻ്റെ എയർ ഇൻ്റലിജൻസ് വിഭാഗം (എഐയു) ശനിയാഴ്ച ഒരു യാത്രക്കാരനിൽ നിന്ന് 2.376 കോടി രൂപ വിലമതിക്കുന്ന 7.92 കിലോ കഞ്ചാവ് പിടികൂടി.പ്രതിയായ കോഴിക്കോട് സ്വദേശി ഫവാസ് ബാങ്കോക്കിൽ നിന്ന് എഫ്ഡി 170 നമ്പർ എയർ ഏഷ്യ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.ഡിആർഐ കണ്ണൂരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എഐയു ഉദ്യോഗസ്ഥർ ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോൾ വസ്ത്രങ്ങൾക്കൊപ്പം ഒളിപ്പിച്ച നിലയിൽ 17 ബാഗുകൾ കണ്ടെത്തി അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ്‌ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു