ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.
അരുക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന റിയാസ് (36 )ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.റിയാസിന്റെ സുഹൃത്ത് നിബുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. വാക്ക് തർക്കമാണ് കൊലപാതകത്തിൽ നശിച്ചത് എന്നാണ് പ്രാഥമിക നിഗമനം സംഭവത്തിൽ ഭാര്യാ പിതാവ് നാസർ. നാസറിന്റ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു നാസറിന്റ മകൻ റെനീഷയെ ഭർത്താവ് റിയാസ് മർദ്ദിച്ചത് ചോദ്യം ചെയ്തുണ്ടായതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.എറണാകുളം സ്വദേശിയാണ് റിയാസ്.