പള്ളിക്കാനം: കഴിഞ്ഞ രണ്ട് ആഴ്ചകളായി കൊച്ചുകാമാക്ഷി, ചെമ്പകപ്പാറ, പള്ളിക്കാനം, കൊങ്ങമലപ്പടി എന്നിവിടങ്ങളിൽ പൈപ്പ് വഴി കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. നിരവധി പ്രദേശവാസികൾ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്നാണ് പറയുന്നത്.

പള്ളിക്കാനം, തമ്പാൻസിറ്റി, കൊച്ചുകാമാക്ഷി, ചെമ്പകപ്പാറ, കൊങ്ങമലപ്പടി എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട്, കാപ്പിമുക്കിൽ നാളെ രാവിലെ 9 AM മുതൽ വൈകിട്ട് 6PM വരെ മെമ്പർ തോമസ് കടൂത്താഴെ ഒറ്റയാൾ നിരാഹാരസമരം നടത്തുകയാണ്. വെള്ളമില്ലാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിച്ചാണ് തോമസ് കടൂത്താഴെയുടെ ഈ തീരുമാനം.
“വെള്ളം ലഭ്യമാക്കുന്നതിന് ഇനിയും വൈകിയാൽ കടുത്ത നടപടികൾ സ്വീകരിക്കാൻ നാട്ടുകാർ ഒരുങ്ങുകയാണ്” എന്നും തോമസ് കടൂത്താഴെ പറഞ്ഞു.