News

നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസ്സിൽ ഇടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു

കൊല്ലം: പുത്തൂരിൽ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറി പ്ലസ് ടു വിദ്യാർഥി മരിച്ചു. ഇടവട്ടം സ്വദേശി അഭിനവ് (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.അഭിനവും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻറെ നില ഗുരുതരമായി തുടരുകയാണ്.

Related Posts

Load More Posts Loading...No More Posts.
error: Content is protected !!