ലയണൽ മെസ്സി ഉൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കും
ഇതിഹാസ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജൻ്റീന ഫുട്ബോൾ ടീം അടുത്ത വർഷം (2025) ഒരു അന്താരാഷ്ട്ര മത്സരത്തിനായി കേരളം സന്ദർശിക്കുമെന്ന് കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ ബുധനാഴ്ച (നവംബർ 20, 2024) വെളിപ്പെടുത്തി .സംസ്ഥാന സർക്കാരിൻ്റെ പൂർണ മേൽനോട്ടത്തിലായിരിക്കും മത്സരം നടക്കുകയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം എതിരാളികൾ ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മത്സരതീയതിയും എ.എഫ്.എ പ്രഖ്യാപിക്കും. ചെലവ് കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. മത്സരം പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു