Tech

പുതിയ ഫീച്ചറുമായി വാട്‌സാആപ്പ് സ്റ്റാറ്റസിൽ വമ്പൻമാറ്റം

സ്റ്റാറ്റസ് അപ്‌ഡേറ്റ്-ചാറ്റസ് ടാബ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റ വേർഷനിൽ ഈ ഫീച്ചർ പരീക്ഷിച്ച് തുടങ്ങി. വാട്‌സ്ആപ്പിൻറെ പുതിയ ആൻഡ്രോയ്ഡ് 2.24.22.2 വേർഷനിലാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ്- ചാറ്റ്‌സ് ടാബ് എന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. ചില പഴയ ബീറ്റ വേർഷനുകളിലും ഈ ഫീച്ചർ ലഭ്യമാകും

അതുപോലെ തന്നെ ചാറ്റ് സ്പെസിഫിക് തീമുകൾ തയ്യാറാക്കുകയാണ് വാട്സ്ആപ്പ്. വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളിലുമുള്ള തീമുകളാണ് മെറ്റ വാട്സ്ആപ്പിനായി ഒരുക്കുന്നത്. നമുക്ക് ഇഷ്ടപ്പെട്ട ചാറ്റുകൾക്ക് ഇത്തരത്തിൽ പ്രത്യേക തീം കസ്റ്റമൈസ് ചെയ്ത് സെറ്റ് ചെയ്യാനാകും. ബീറ്റ വേർഷനിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ ഉടൻ തന്നെ മറ്റുള്ളവർക്കും ലഭിക്കും. ഇത് ലഭിക്കാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Android 2.24.21.34 വേർഷൻ ഡൗൺലോഡ്

നേരത്തെ സ്റ്റാറ്റസുമായി ബന്ധപ്പെട്ട വമ്പൻ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളെ സ്വകാര്യമായി മെൻഷൻ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് ഫീച്ചർ അവതരിക്കപ്പെട്ടത്.പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ എല്ലാം കാണാൻ ഉപയോക്താക്കൾക്ക് കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകൾ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. അവരെ സ്വകാര്യമായി മെൻഷൻ ചെയ്ത് ടാഗ് ചെയ്ത് അവർ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.

വീഡിയോ കോളിലും ഫീച്ചറുകൾ അവതരിപ്പിച്ച് കഴിഞ്ഞ ആഴ്ച വാട്സ്ആപ്പ് ഞെട്ടിച്ചിരുന്നു.വീഡിയോ കോളുകൾക്കായുള്ള ക്യാമറ ഫീൽട്ടറുകളും ആകർഷകമായ ബാക്ക്ഗ്രൗണ്ടുകളുമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം ടച്ച്-അപ് ഓപ്ഷനുകളുമുണ്ടാകും. വാം, കൂൾ, ബ്ലാക്ക് ആൻഡ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്‌ഐ, വിൻറേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ് തുടങ്ങിയ ഫിൾട്ടറുകളാണ് വാട്‌സ്ആപ്പ് വീഡിയോ കോളിലെത്തുന്നത്. ബ്ലർ, ലിംഗ് റൂം, ഓഫീസ്, കഫെ, പെബിൾസ്, ഫുഡീ, സ്മൂഷ്, ബീച്ച്, സൺസെറ്റ്, സെലിബ്രേഷൻ, ഫോറസ്റ്റ് എന്നിവയാണ് വീഡിയോ കോളുകൾക്കായുള്ള ബാക്ക്ഗ്രൗണ്ടുകൾ

Related Posts

error: Content is protected !!