ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തത്തിൽ ഏഴ് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായിരിക്കുന്നത്. മൂന്നു വയസുള്ള ആൺകുട്ടി ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. മരിച്ച ഏഴുപേരിൽ മൂന്നു പേർ സ്ത്രീകളാണ്. ആറ് രോഗികൾ ലിഫ്റ്റിൽ കുടുങ്ങിയതായും വിവരമുണ്ട്.മുകള്‍ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയ ആളുകളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.