News

ആലപ്പുഴയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.

ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.മുൻ സീറ്റില്‍ ഇരുന്ന രണ്ടുപേരും പിൻ സീറ്റിലിരുന്ന മൂന്നുപേരുമാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ മുഹമ്മദ്, ആനന്ദ്, മുഹ്സിൻ, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്.ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്

Related Posts

Load More Posts Loading...No More Posts.
error: Content is protected !!