ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അസമിൽ സ്ഥിതി ചെയ്യുന്ന ധോല-സാദിയ പാലമാണിത്
ഭൂപൻ ഹസാരിക സേതു എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന പാലം, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിനെയും അരുണാചൽ പ്രദേശിനെയുമാണ് ബന്ധിപ്പിക്കുന്നത്.
ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് അസമിലെ തിൻസുകിയ ജില്ലയിൽ 9.15 കിലോമീറ്റർ നീളമുള്ള പാലം നിർമ്മിച്ചിട്ടുള്ളത്.
പാലം നിലവിൽ വന്നതോടെ അസമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്രാസമയം 6 മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി കുറഞ്ഞത് ടൂറിസം, പ്രതിരോധ മേഖലകൾക്ക് ഏറെ ഗുണകരമാണ്.
ചൈനീസ് അതിർത്തിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന പാലം, 60 ടൺ ഭാരമുള്ള യുദ്ധ ടാങ്കറുകൾ ഉൾപ്പടെയുള്ള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമാകും വിധമമാണ് നിർമിച്ചിരിക്കുന്നത്.
അതിശക്തമായ ഭൂകമ്പത്തെ പോലും അതിജീവിക്കാൻ ശേഷിയുള്ള ഈ പാലത്തിന്റെ നിർമ്മാണം 2011 ൽ ആരംഭിച്ച് 2017 ലാണ് പൂർത്തിയായത്.
ഇന്ത്യയിലെ മനോഹരമായ 2 സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം, വടക്കു കിഴക്കൻ ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുകയാണ്