പുതിയ ഫീച്ചർ പുറത്തിറക്കി ഇൻസ്റ്റഗ്രാം. തങ്ങളുടെ പ്രൊഫൈലിന് ഫോളോവേഴ്സിനെ എളുപ്പത്തിൽ ചേർക്കാൻ സഹായിക്കുന്ന . പ്രൊഫൈൽ കാർഡ്‌സ്’ എന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്
ഈ പുതിയ ഡിജിറ്റൽ ടൂൾ ഒരു വെർച്വൽ ബിസിനസ് കാർഡായി പ്രവർത്തിപ്പിക്കാനും കഴിയും. പ്രൊഫൈലുകൾ പ്രൊമോട്ട് ചെയ്യാനും ഇഷ്ടാനുസൃതം തയ്യാറാക്കാനും സാധിക്കുന്നതാണ്. യൂസർ നെയിമുകൾ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ പ്രൊഫൈലുകൾ ഷെയർ ചെയ്യാവുന്നതാണ്.

രണ്ട് ഭാഗങ്ങളായാണ് പ്രൊഫൈൽ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. ഒരു ഭാഗത്ത് പ്രഫൈൽ ചിത്രം, ബയോ, കാറ്റഗറി (പേഴ്‌സണൽ, ക്രിയേറ്റർ, ബിസിനസ്) തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ഉണ്ടാകുക . ഉപയോക്താക്കൾക്ക് ഒരു മ്യൂസിക് ട്രാക്കും ഇതിനോടൊപ്പം ചേർക്കാവുന്നതാണ്. മറ്റൊരു ഭാഗത്ത് ക്യുആർ കോഡാണ് നൽകിയിരിക്കുന്നത്. ഇത് സ്‌കാൻ ചെയ്യുന്നതിലൂടെ ആളുകൾക്ക് എളുപ്പത്തിൽ പ്രൊഫൈൽ ഫോളോ ചെയ്യാൻ കഴിയും.