ദീവാലി ധമാക്ക ഓഫര്‍’ എന്ന പേരിലാണ് ജിയോ ഇത്തവണ എത്തിയിരിക്കുന്നത്
ദീപാവലി ധമാക്ക ഓഫറുമായി ജിയോ. ഒക്ടോബർ 25 മുതൽ നവംബർ 5 വരെ ചില പ്രത്യേക പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 3,350 രൂപയുടെ വൗച്ചറുകൾ സ്വന്തമാക്കാം. EaseMyTrip, അജിയോ സ്വിഗ്ഗി തുടങ്ങിയവയുടെ വൗച്ചറുകളാണ് ജിയോ സമ്മാനമായി നൽകുന്നത്.

ദീപാവലി ധമാക്ക ഓഫർ നേടാൻ റീചാർജ് ചെയ്യേണ്ട പ്ലാനുകൾ
899 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എടുക്കുന്നവർക്ക് 2GB പ്രതിദിന ഡാറ്റ, (20GB അഡീഷണൽ ബോണസ്,) അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 SMS എന്നിവ 90 ദിവസത്തേക്ക് ആസ്വദിക്കാം. ഇനി 3,599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എടുക്കുന്നവർക്ക് 2.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റ് വോയ്സ് കോൾ, പ്രതിദിനം 100 SMS എന്നിവ ഒരു വർഷത്തേക്ക് ലഭിക്കും. ഇതിൽ ഏത് പ്ലാൻ എടുത്തവരാണെങ്കിലും ദീപാവലി ധമാക്ക ഓഫർ സ്വന്തമാക്കാം.