കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, യുട്യൂബറും ടെലിവിഷൻ അവതാരകനുമായ കാർത്തിക് സൂര്യ കേരളത്തിലുടനീളമുള്ള ചില ഐക്കണിക് സ്പോട്ടുകൾ അവതരിപ്പിക്കുന്ന 60 സെക്കൻഡ് ദൈർഘ്യമുള്ള ഒരു അതിശയകരമായ വീഡിയോ പോസ്റ്റ് ചെയ്തു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ ചെറുതും വലുതുമായ നിരവധി അടയാളങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജനപ്രിയനായ കാർത്തിക്, വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി ഏകദേശം 2,500 കിലോമീറ്റർ ഒമ്പത് ദിവസം യാത്ര ചെയ്തു. ഇപ്പോൾ, ഇത് എട്ട് ദശലക്ഷം കാഴ്‌ചകൾ കവിഞ്ഞു,
കേരളത്തിലെ എല്ലാ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ചരിത്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളും, പാലങ്ങളും, തെരുവുകളും, റെയിൽവേ സ്റ്റേഷൻ, വെള്ളച്ചാട്ടം, പള്ളികൾ, അമ്പലങ്ങൾ, കൊച്ചി മെട്രോ, പുഴകൾ തുടങ്ങിയ സ്ഥലങ്ങളിൽ വിത്യസ്ഥമായ നൃത്തച്ചുവടുമായി ആണ് കാർത്തിക് സൂര്യ വീഡിയോയിൽ എത്തുന്നത്.
വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറത്തുള്ളവർ വീഡിയോക്ക് താഴെ വന്നു കമന്റ് ചെയ്തവരിൽ കൂടുതലും. കേരളം വളരെ സുന്ദരമാണെന്ന് അവർ ഒറ്റ സ്വരത്തിൽ പറയുന്നു. 60 സെക്കൻഡ് അതിനുള്ളിലാണ് വീഡിയോയിൽ വിവിധ സ്ഥലങ്ങൾ വന്നു പോകുന്നത്. karthiksuryavlogs എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആദ്യം വീഡിയോ എത്തിയത്. പിന്നീട് വീഡിയോ മന്ത്രി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. കേരളത്തിൽ മനോഹരിത എല്ലാവരും ആസ്വദിക്കണം എന്നാണ് താഴെ കമന്റ് എത്തിയിരിക്കുന്നത്.കേരളം മുഴുവൻ സഞ്ചരിച്ചാണ് കാർത്തി സൂര്യ ഇത്തരത്തിലൊരു വീഡിയോ തയ്യാറാക്കിയത്.