News

പെട്രോൾ പമ്പിൻ്റെ ക്യു ആർ കോഡ് മാറ്റി പണം തട്ടിയ ആൾ പോലീസ് അറസ്റ്റിൽ:

മിസോറാം :ഐസ്വാളിലെ പെട്രോൾ പമ്പിൽ പ്രദർശിപ്പിച്ച ക്യുആർ കോഡ് സ്റ്റിക്കർ മാറ്റി പണം മോഷ്ടിച്ചതിന് 23കാരനെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രഷറി സ്‍ക്വയറിലെ മിസോഫെഡ് പെട്രോൾ പമ്പ് മാനേജരുടെ പരാതിയിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ അക്കൗണ്ടിലേക്ക് പണം വരുന്ന വിധത്തിലാണ് പമ്പിലെത്തി ക്യുആർ കോഡ് മാറ്റി ഒട്ടിച്ചത്.വിശദമായി ചോദ്യം ചെയ്ത ശേഷം മുൻ ക്രിമിനൽ ചരിത്രമില്ലാത്ത പ്രതി കുറ്റം ചെയ്തതായി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് യുവാവ് പെട്രോൾ പമ്പിലെത്തിയത്. യുവാവ് 2,315 രൂപയാണ് ക്യുആർ കോഡ് വഴി തട്ടിയെടുത്തത്. ഇതിൽ 890 രൂപ പെട്രോൾ അടിച്ച ഒരാൾക്ക് തിരികെ നൽകിയതായി പൊലീസ് പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 1,425 രൂപ ചെലവാക്കിയതായും ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചിട്ടുണ്ട്.

Related Posts

Load More Posts Loading...No More Posts.
error: Content is protected !!