News

കോട്ടയം നഗരത്തിൽ വൻ മോഷണശ്രമം.

കോട്ടയം : നഗരത്തിലെ വൻകിട സ്വർണക്കടകൾ അടക്കമുള്ളവയുടെ ട്രാൻസ്ഫോർമറി ലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് യുവാവ്.തിരുനക്കര സെൻട്രൽ ജംഗ്ഷനിലെ കെ എസ് ഇ ബിയുടെ എയർ ബ്രേക്ക് സ്വിച്ച് ഓഫ് ചെയ്ത‌താണ് നഗരത്തിലെ വൻകിട വ്യാപാര സ്ഥാപനങ്ങളുടെ അടക്കമുള്ള 13 ട്രാൻസ്ഫോർമറിലേയ്ക്കുള്ള വൈദ്യുതി ബന്ധം ഇയാൾ ഓഫ് ചെയ്‌തത്.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം.തിരുനക്കര കേരളാ ബാങ്കിന് സമീപത്തുള്ള എ ബി സ്വിച്ചാണ് ഇയാൾ ഓഫ് ചെയ്ത‌ത്. ഇതോടെ നഗരത്തിലെ പതിമൂന്ന് ട്രാൻസ്ഫോർമറുകളിലെ വൈദ്യുതി വിതരണം നിലച്ചു.

യുവാവ് എ ബി സ്വിച്ച് ഓഫ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് കെഎസ്ഇബി അധികൃതർ വെസ്റ്റ് പോലീസിൽ പരാതി നൽകി.

Related Posts

Load More Posts Loading...No More Posts.
error: Content is protected !!