പുനലൂർ:- അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ വെസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് പുനലൂർ കൺവെൻഷൻ 2024 ഡിസംബർ 10 മുതൽ 15 വരെ പുനലൂർ എ.ജി ഗ്രൗണ്ടിൽ വച്ച് നടക്കും. സെക്ഷൻ പ്രെസ്ബിറ്റർ
Dr പ്രിൻസ് മാത്യു യോഗങ്ങൾ ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും വൈകിട്ട് ആറുമണി മുതൽ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർമാരായ റവ. ടി ജെ സാമുവൽ (എ.ജി. എം. ഡി. സി സൂപ്രണ്ട് ),
റവ. തോമസ് ഫിലിപ്പ് (എ.ജി. എം. ഡി.സി സെക്രട്ടറി),റവ. രവി മണി (ബാംഗ്ലൂർ),
റവ. അനീഷ് തോമസ് (റാന്നി), റവ ജോ. തോമസ് (ബാംഗ്ലൂർ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

പാസ്റ്റർ സുനിൽ സോളമന്റെ നേതൃത്വത്തിൽ സെക്ഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. അതിഥികളായി പാസ്റ്റർ തഞ്ചാവൂർ വില്യംസ്, ബ്രദർ ടോം ഫിലിപ്പ്, ബ്രദർ ഷെല്ലി കുര്യൻ, സിസ്റ്റർ മോളമ്മ, ബ്രദർ പ്പ്രിന്റു ജെയിംസ്, ബ്രദർ രാജേഷ്. എന്നിവർ വിവിധ സെക്ഷനുകളിൽ ഗാനശുശ്രൂഷുകൾക്ക് നേതൃത്വം നൽകും. 13 വെള്ളിയാഴ്ച രാവിലെ പത്തുമണി മുതൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ഷിബു.ജി. എബ്രഹാം. ദൈവവചനം ശുശ്രൂഷിക്കുന്നു ,14 ശനിയാഴ്ച രാവിലെ പുത്രിക സംഘടനകളുടെ സംയുക്ത സമ്മേളനം സൺഡേസ്കൂൾ കൺവീനർ ബ്രദർ എം.എ സാബു, സി.എ സെക്രട്ടറി സിസ്റ്റർ മേബിൾ അനജു, ഡബ്ല്യൂ.എം. സി പ്രസിഡൻറ് സിസ്റ്റർ മീര പ്രിൻസ്, ചാരിറ്റി ഡയറക്ടർ ബ്രദർ കുരുവിള എബ്രഹാം, ഇവാജിലിസം ഡയറക്ടർ പാസ്റ്റർ ജയ്.ജി എബ്രഹാം, പ്രയർ പാർട്ണേഴ്സ് കൺവീനർ പാസ്റ്റർ ജെയിംസ്.ടി തുടങ്ങിയവർ നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും, പൊതു ആരാധനയും നടക്കും. സെക്ഷൻ കമ്മിറ്റി അംഗങ്ങളായ പ്രസ്ബിറ്റർ ഡോക്ടർ പ്രിൻസ് മാത്യു, സെക്രട്ടറി പാസ്റ്റർ കെ എം ജോസഫ്, ട്രഷറർ പാസ്റ്റർ ഫിലിപ് സാം, കമ്മറ്റി മെമ്പേഴ്സ് ബ്രദർ ജെയിംസ് കുട്ടി എം. വൈ, ബ്രദർ എം എ സാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ കൺവെൻഷനു വേണ്ടി വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.. മീഡിയ കോഡിനേറ്ററായി പാസ്റ്റർ ജെയിംസ് ടി യും, വോളണ്ടിയേഴ്സ് ഡയറക്ടറായി ബ്രദർ ജോണി. ഡി യും പ്രവർത്തിക്കുന്നു.