News

പുനലൂർ ഓർത്തഡോക്സ് കൺവെൻഷൻ

പുനലൂർ: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിന്റെ കിഴക്കൻ മേഖലയുടെ കവാടമായ പുനലൂരിൽ നടത്തിവരുന്ന പുനലൂർ ഓർത്തഡോക്സ് കൺവൻഷന്റെ 23-ാമത് കൺവൻഷൻ 2025 ജനുവരി 2 മുതൽ 5 വരെ ഭദ്രാസന ആസ്ഥാനമായ തൊളിക്കോട് ഗ്രിഗോറിയൻ അരമന അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. 15 പള്ളികളാണ് കിഴക്കൻ മേഖലയിലുള്ള ഈ കൺവൻഷനിൽ ഉൾപ്പെട്ട് പ്രവർത്തിക്കുന്നത്.

2-ാം തീയതി വൈകിട്ട് 6 ന് വൈസ് പ്രസിഡൻ്റ് റവ.ഫാ. സാജൻ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൊട്ടാരക്കര പുനലൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി ഉദ്ഘാടനം നിർവ്വഹിക്കുന്നു. കോട്ടയം ഓർത്തഡോക്സ‌് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ റവ.ഫാ. ബ്രിൻസ് അലക്സ് മാത്യു പ്രസംഗിക്കും. ജനറൽ കൺവീനർ റവ.ഫാ. ജോൺസൺ ഡാനിയേൽ സ്വാഗതം ആശംസിക്കും. 3-ാം തീയതി രാവിലെ 10 മണിക്ക് കൺവൻഷൻ പന്തലിൽ നടക്കുന്ന ധ്യാനത്തിനും മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും ശ്രീമതി അഞ്ജന റബേക്ക റോയി (ബസ്കോമോ, അദ്ധ്യാപിക) നേത്യത്വം നൽകുന്നതും വൈകിട്ട് 7-ന് ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത അഭി. സഖറിയാ മാർ സേവേറിയോസ് തിരുമേനി പ്രസംഗിക്കുന്നതുമാണ്. 4-ാം തീയതി രാവിലെ 10.30-ന് റീശ്‌മ -2025 (റവ.ഫാ. ജി. കോശി ഒറ്റപ്ലാമൂട്ടിൽ മെമ്മോറിയൽ ഭദ്രാസനതല ക്വയർ മത്സരം) ഉച്ചയ്ക്ക് 2-ന് യുവജനസംഗമം നയിക്കുന്നത് ലൈഫ് സ്‌കിൽ ട്രെയിനർ ശ്രീ. ബിജു വർഗ്ഗീസ്. വൈകിട്ട് 7-ന് OCYM മുൻ ജനറൽ സെക്രട്ടറി റവ.ഫാ. അജി കെ. തോമസ് (മാവേലിക്കര) പ്രസംഗിക്കുന്നതുമാണ്. 5-ാം തീയതി ഉച്ചയ്ക്ക് 1.30 ന് മാർ അന്തോണിയോസ് മെമ്മോറിയൽ ഭദ്രാസനതല ക്വിസ് മൽസരം. വൈകിട്ട് 6.45-ന് റവ.ഫാ. വർഗ്ഗീസ് പി. ഇടിച്ചാണ്ടി (ബാംഗ്ലൂർ) പ്രസംഗിക്കുന്നതും ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി സമാപന സന്ദേശവും സമ്മാനദാനവും നിർവ്വഹിക്കുന്നതും കനലഞ്ഞത, ക്യാൻ്റിൽ പ്രെയർ, സമർപ്പണ പ്രാർത്ഥന എന്നിവയോടെ കൺവൻഷൻസമാപിക്കുന്നതുമാണ്.

സൺഡേസ്‌കൂൾ കുട്ടികളുടെ കലാമത്സരം 27-12-2024 വെള്ളിയാഴ്‌ച രാവിലെ 10 മണിമുതൽ ഗ്രിഗോറിയൻ അരമനയിൽ വച്ച് നടത്തുന്നതാണ്.കൺവൻഷൻ വരുമാനത്തിൻ്റെ 15% ചാരിറ്റി പ്രവർത്തനത്തിന് മാറ്റിവച്ച് അർഹരായവർക്ക് നൽകപ്പെടുന്നു.വൈസ് പ്രസിഡന്റ്റ് ഫാ. സാജൻ തോമസ്, പ്രോഗ്രാം ചെയർമാൻ ഫാ. അനിൽ ബേബി, പബ്ലിസിറ്റി ചെയർമാൻ ഫാ. അലക്സ് മാത്യു, ജോയിൻ്റ് കൺവീനർ ശ്രീ. കെ. വർഗ്ഗീസ്, ജനറൽ സെക്രട്ടറി ശ്രീ. ഡാനിയേൽകുട്ടി വി., ട്രഷറാർ ശ്രീ സജി ജോർജ്ജ്, പ്രോഗ്രാം കൺവീനർ ശ്രീ. ഷാജിമോൻ ചാക്കോ, പബ്ലിസിറ്റി കൺവീനർ ശ്രീ. പ്രിജു ജോൺ, ഫൈനാൻസ് കൺവീനർ ശ്രീ. പി.ജെ. മാത്യു എന്നിവർ അറിയിച്ചു.

Related Posts

Load More Posts Loading...No More Posts.
error: Content is protected !!