ഗൂഗിളിന് വൻതുക പിഴ ചുമത്തി റഷ്യ. രണ്ട് അൺഡിസിലിയൻ ഡോളറാണ് പിഴ ചുമത്തിയത്. രണ്ടിന് ശേഷം 34 പൂജ്യങ്ങളുള്ള, കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത തുകയാണ് ഇത്. അതായത് $20,000,000,000,000,000,000,000,000,000,000,000 ആണ് ചുമത്തിയിരിക്കുന്ന പിഴ. രണ്ടിന് ശേഷം 34 പൂജ്യം ഡോളര്‍ (20 Decillion ഡോളര്‍) വരുന്ന വലിയ സംഖ്യ പിഴയായി ഒടുക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഗൂഗിളിന് റഷ്യ നല്‍കിയത്.
പ്രത്യേക സൈനിക നടപടികൾക്കും ശേഷമാണ് ചില യൂട്യൂബ് ചാനലുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം നീക്കണമെന്ന് റഷ്യ നേരത്തെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് ഇതിനെ റഷ്യ കാണുന്നത്. ഗൂഗിള്‍ നിരോധനം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് നിയമ നടപടി തുടങ്ങിയത്.