News

സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ : സ്വന്തം അമ്മയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അഴീക്കോട് മരപ്പാലം അഴിവേലിക്കകത്ത് വീട്ടിൽ മുഹമ്മദി(26)നെ അറസ്റ്റ് ചെയ്തു.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മരപ്പാലത്ത് അലുമിനിയം ഫേബ്രിക്കേഷൻ ജോലി ചെയ്തിരുന്ന മുഹമ്മദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ്.ലഹരി ഉപയോഗം തടഞ്ഞതിന്റെ വിരോധത്തിലാണ് ഉമ്മ സീനത്തിനെ കത്തികൊണ്ട് കഴുത്ത് അറുത്ത് ആഴത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.പരിക്ക് പറ്റിയ സീനത്തിനെ പിടിച്ചു മാറ്റാൻ ചെന്ന അയൽവാസിയായ കബീറിനെതിരെ വധഭീഷണിയും മുഴക്കി.

Related Posts

Load More Posts Loading...No More Posts.
error: Content is protected !!