മണിമല : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പൊന്തൻപുഴ കവലയ്ക്കുസമീപം നിയന്ത്രണംവിട്ട കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലും സമീപത്തെ ബജിക്കടയിലും ഇടിച്ചു.കടയിൽ നിന്നവർക്ക് നിസ്സാര പരിക്കേറ്റു. കട ഉടമയ്ക്കും ബൈക്ക് ഉടമയ്ക്കും നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിച്ചു. മണിമല പോലീസും സ്ഥലത്തെത്തിയിരുന്നു. പൊന്തൻപുഴയിലെ റോഡ് സൈഡിലെ തട്ടുകടയിൽ ഇത് രണ്ടാം തവണയാണ് അപകടമുണ്ടാകുന്നത്.