തൃശൂർ വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു.കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്.രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിയെ സഹപാഠികൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെഅധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു.