News

ക്രിസ്മസ് ആഘോഷം മരത്തിൽനിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കിളിമാനൂർ ആലത്തുകാവ് എ എസ് ഭവനിൽ അനിൽകുമാർ ഷീജ ദമ്പതികളുടെ മകൻ എ. എസ്.അജിൻ(24) ആണ് മരിച്ചത് .

അജിൻ കൂടി അംഗമായ അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടികൾക്കായി വിളക്കുകളും മറ്റും അലങ്കരിക്കുന്നതിന് മരത്തിൽ കയറിയ അജിൻ ഇന്നലെ രാത്രിയിൽ മരത്തിൽ നിന്നും വീണിരുന്നു. എന്നാൽ അത് കാര്യമാക്കിയില്ല. തുടർന്ന് വീട്ടിൽ വന്ന് ഉറങ്ങിയ അജിനെ രാവിലെ മരിച്ച നിലയിൽ കിടക്കയിൽ കാണപ്പെടുകയായിരുന്നു

വീണതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പോയപ്പോൾ തലയ്ക്ക് സ്കാൻ ചെയ്ത് വിദഗ്ധ ചികിത്സ നിർദ്ദേശിച്ചിരുന്നു. എന്നാൽ കാര്യമാക്കാതെ വീട്ടിൽവന്ന് കിടന്നു ഉറങ്ങുകയായിരുന്നു. രാവിലെ ചായയുമായി ചെന്നപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

Related Posts

Load More Posts Loading...No More Posts.
error: Content is protected !!